റിയാദ്: സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൊത്തം 2,26,486 ആയി. ഇന്ന് പുതുതായി 3159 പേര്‍ക്കാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 51 പേര്‍ കൂടി മരിച്ചു. ഇതോടെ കോവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 2151 ആയി.

ഇന്ന് 1930 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,63,026 ആണ്. നിലവില്‍ ചികിത്സയിലുള്ളത് 61,309 പേരാണ്. ഇവരില്‍ 2220 പേരുടെ നില ഗുരുതരവുമാണ്.

റിയാദ്: 296, അല്‍ഹുഫൂഫ്: 249, ജിദ്ദ: 209, അല്‍മൊബാരിസ്: 196, ദമ്മാം: 158, തായിഫ്: 139, മദീന: 134, ഖമീസ് മുെഷെത്ത്: 131, മക്ക: 108, മറ്റ് സിറ്റികളില്‍ 100-നു താഴേയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയിലെ വിവിധ സിറ്റികളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Saudi Arabia reports 3,159 new COVID-19 cases