റിയാദ്: സൗദിയില്‍ കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തരുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര്‍ക്ക് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 495 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 3,55,741 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 3,44,311 പേര്‍ ആകെ രോഗമുക്തരായി.
കോവിഡ് മൂലം ഇന്ന് 15 പേരാണ് മരിച്ചത്. ഇതിനകം ആകെ മരിച്ചത് 5811 പേരുമാണ്. 5619 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 743 പേരാണ് അത്യാസന്ന നിലയിലുള്ളത്.
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്. 33 പേര്‍ക്ക്. മദീന 19, മക്ക 18, ഹായില്‍ 14, ഖമീസ് മുഷൈത്ത് 13, വാദി അല്‍ ദവാസിര്‍ 12, ജിദ്ദ 11 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് 10 ന് മുകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.
Content Highlights: saudi arabia reports 15 new covid deaths