ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 108 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 6 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 8 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ഇന്ന് 138 പേര്‍ കോവിഡ് മുക്തരായതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 3,55,037 ആയി.
സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,63,485 ലെത്തി. രോഗം ബാധിച്ച് ആകെ മരിച്ചവര്‍ 6278 പേരാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2170 പേരാണ്. ഇതില്‍ 328 പേരാണ് അത്യാസന്ന നിലയിലുള്ളത്.
റിയാദ് 48, മക്ക 24, കിഴക്കന്‍ പ്രവിശ്യ 15, വടക്കന്‍ അതിര്‍ത്തി ഏഴ്, മദീന, തബൂഖ് എന്നിവിടങ്ങളില്‍ മൂന്ന് വീതം, ജിസാന്‍, നജ്റാന്‍, അസീര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, അല്‍ ഖസീം, ഹായില്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Saudi Arabia reports 108 Covid cases, 6 deaths