റിയാദ്: സൗദിയില്‍ കൊറോണരോഗം റിപ്പോര്‍ട്ട് ചെയ്ത കഴിഞ്ഞ എട്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കോവിഡ് മൂലം ഇന്ന് 12 പേരാണ് മരിച്ചത്. കൊവിഡ് പ്രതിദിന മരണ നിരക്കില്‍ ഏറ്റവും കുറവാണ് ഇത്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5896 പേരുമാണ്.
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 232 പേരിലാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 3,57,360 ആണ്. 393 പേര്‍ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയരാകട്ടെ 3,46,802 പേരുമാണ്. ഇത് വ്യക്തമാക്കുന്നത് കൊവിഡ് രോഗമുക്തി 97.04 ശതമാനം എന്നാണ്. 4662 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ അത്യാസന്ന നിലയിലുള്ളത് 659 പേരാണ്.
ഇന്ന് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് റിയാദ് പ്രവിശ്യയില്‍ 67 പേരിലാണ്. മക്ക പ്രവിശ്യ 42, മദീന പ്രവിശ്യ 32, കിഴക്കന്‍ പ്രവിശ്യ 28, അസീര്‍ പ്രവിശ്യ 23, അല്‍ഖസീം പ്രവിശ്യ 17 എന്നിങ്ങനെയും ഇന്ന് സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രവിശ്യ തിരിച്ചുള്ള കണക്ക്.