ജിദ്ദ: അടുത്ത 36 മണിക്കൂറിനുള്ളില്‍ സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി സൗദിയിലെ കാലാവസ്ഥാ നിരീക്ഷകനും ഗവേഷകനുമായ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി അറിയിച്ചു.

മക്ക, മദീന, തബുക്, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖലകളിലാണ് മഴയ്ക്ക് സാധ്യത.അല്‍ഖസീം മേഖലയുടെ കിഴക്കുഭാഗത്തും, വടക്കുകിഴക്കന്‍ ഭാഗത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.