റിയാദ്: സൗദിയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളുും സന്ദര്‍ശകരും പാലിക്കേണ്ട ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. രണ്ട് ഡോസ് കോവിഡ് വാക്സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ ഇനിമുതല്‍ 5 ദിവസം മാത്രം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാകും. സെപ്തംബര്‍ 23 സൗദി സമയം ഉച്ചക്ക് 12 മണി മുതല്‍ ഇത് പ്രാബല്ല്യത്തില്‍ വരും.

സൗദി അംഗീകരിച്ച വാക്സിനുകളിലേതെങ്കിലും ഒന്നെടുക്കാത്തവര്‍  72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലവുമായിട്ടാണ് സൗദിയിലെത്തേണ്ടത്. സൗദിയിലെത്തിയാല്‍ അഞ്ചുദിവസം ക്വാറന്റീന്‍ പാലിച്ചാല്‍ മതിയാകും. 

നേരത്തെ ഏഴു ദിവസമായിരുന്നു ക്വാറന്റീനില്‍ കഴിയേണ്ടിയിരുന്നത്. സൗദിയില്‍ പ്രവേശിച്ച് 24 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തണം. വീണ്ടും അഞ്ച് ദിവസത്തിനുശേഷം ടെസ്റ്റ് നടത്തി നെഗറ്റീവ് റിസല്‍ട്ടാണെങ്കില്‍ പിന്നീട് ക്വാറന്റീന്‍ ആവശ്യമില്ല.