ദമാം: സൗദിയിലെ സ്വകാര്യ മേഖലയില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നീക്കം. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇതിനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്.

എന്നാല്‍ സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്ന നടപടി ഉടനെയുണ്ടാകില്ല. സ്വകാര്യവല്‍ക്കരിക്കുന്നതിന് മുമ്പ് ഈ മേഖലയിലെ സന്തുലിതാവസ്ഥയെ കുറിച്ച് ബോധ്യമുണ്ടാവേണ്ടതുണ്ട്. എത്രമാത്രം യോഗ്യതയുള്ള സ്വദേശികളെ ലഭ്യമാകുമെന്ന് പഠിക്കേണ്ടതുണ്ട്. 

അതിനുശേഷമെ തസ്തികകള്‍ സൗദിവല്‍ക്കരിക്കുകയുള്ളു. ഉന്നത തസ്തികകളില്‍ നിയമിക്കുന്നതിന് പരിചയസമ്പത്തും അറിവുകളും പടിപടിയായി ആര്‍ജിക്കാന്‍ സ്വദേശി ജീവനക്കാര്‍ക്ക് അവസരമൊരുക്കേണ്ടതുണ്ട്. ഈ തസ്തികകള്‍ സൗദിവല്‍ക്കരിക്കുന്ന കാര്യത്തില്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന കാര്യവും മന്ത്രാലയം പരിഗണിക്കുന്നുണ്ട്.