ജിദ്ദ: കൊവിഡ് 19 ലോകത്ത് ജീവനും സമ്പത്തിനും നഷ്ടങ്ങള്‍ വരുത്തിവെച്ചുവെങ്കിലും മറുഭാഗത്ത് വൈറസ് ലോക ജനതയെ കീഴടക്കിയത് ഭൂമിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ റീജിണല്‍ യൂണിറ്റി ആന്‍ഡ് മ്യൂച്ചല്‍ അമിറ്റി (ഒരുമ) യോഗം വിലയിരുത്തി. ''കോവിഡ് 19 ഒരാണ്ട് പിന്നിടുമ്പോള്‍'' എന്ന പേരില്‍ കൊണ്ടോട്ടി സെന്റര്‍ ജിദ്ദയും ഒരുമയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ ദിവസമാണ് ജിദ്ദയില്‍ നടന്നത്.
''കൊറോണയും പൊതുജന ആരോഗ്യവും'' എന്ന വിഷയത്തില്‍ ഡോ അഹമ്മദ് ആലുങ്ങലും, ''കോവിഡ് വരുത്തിയ ജീവിത മാറ്റങ്ങള്‍'' എന്ന വിഷയത്തില്‍ കബീര്‍ കൊണ്ടോട്ടിയും വിശകലനം നടത്തി.
പരിപാടിയില്‍ കോറോണക്ക് ശേഷം ലോകത്ത് സാമൂഹ്യ വ്യവസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ സമഗ്രമായി വിലയിരുത്തി. ആരോഗ്യം, പുതിയ ലോക ക്രമം, തൊഴില്‍, സാമ്പത്തികം, ഭക്ഷണം, വിദ്യാഭ്യാസം, ഏവിയേഷന്‍, വിനോദം, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, ഓണ്‍ലൈന്‍ വ്യാപാരം, ഇന്റര്‍ നെറ്റ്, പ്രകൃതി എന്നീ മേഖലകളില്‍ സംഭവിച്ച ഗുണകരവും ദോഷകരവുമായ വന്‍ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ന് വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന 700 കോടി 80 ലക്ഷം മനുഷ്യര്‍ക്കും വാക്സിന്‍ നല്‍കി പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. അതിനാല്‍ ജാഗ്രത കൈവെടിയുന്നത് സ്വന്തത്തോട് തന്നെയുള്ള വെല്ലുവിളി യാണെന്നും യോഗം വിലയിരുത്തി.
അബ്ദുല്‍ മജീദ് നഹ, സാദിഖലി തുവ്വുര്‍, ഹിഫ്സു റഹ്മാന്‍, റാഫി ഭീമാപള്ളി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഹസ്സന്‍ കൊണ്ടോട്ടി, മൊയ്ദീന്‍ ഹാജി, കെഎന്‍എ ലത്തീഫ്, കെകെ മുഹമ്മദ്, ഉസ്മാന്‍ കോയ, ഷഫീഖ് കൊണ്ടോട്ടി, മുസ്താഖ് മധുവായി, ബഷീര്‍ മേവ, കുട്ടി ഹസ്സന്‍, എന്നിവര്‍ വിവിധ പ്രദേശിക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
സലിം മധുവായി അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി സി അബു ഖിറാഅത്ത് നടത്തി. കെ കെ ഫൈറൂസ് സ്വാഗതവും എ ടി ബാവ തങ്ങള്‍ നന്ദിയും പറഞ്ഞു. റഹ്മത്തലി എരഞ്ഞിക്കല്‍, ഗഫൂര്‍ ചുണ്ടക്കാടന്‍, കുഞ്ഞു കടവണ്ടി, റഫീഖ് മങ്കായി, അഷ്റഫ് കോട്ടേല്‍സ്, കബീര്‍ നീറാട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.