അല്‍കോബാര്‍ : ദോഹയില്‍ ഹൗസ് ഡ്രൈവറായിരിക്കെ മരണപ്പെട്ട ദഹറാന്‍ ഏരിയാ  കെ.എം.സി.സി  വൈസ് പ്രസിഡന്റ് അബ്ദു സലാം പതിരാമണ്ണയുടെ കുടുംബത്തിന് സൗദി കെ.എം.സി.സി  സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍  നിന്നുള്ള മരണാനന്തര ആനുകൂല്യം വിതരണം ചെയ്തു. ആറു ലക്ഷം രൂപയുടെ ചെക്ക്  ദഹറാന്‍ ഏരിയാ  കെ.എം.സി.സി ട്രഷറര്‍ ലുബൈദ് ഒളവണ്ണ കൈമാറി.

പതിനാല് വര്‍ഷമായി ദോഹയില്‍ ഹൗസ് ഡ്രൈവറായിരിക്കെ 2020 ഒക്ടോബര്‍ 30നാണ് മലപ്പുറം മേലാറ്റൂര്‍ വേങ്ങൂര്‍ സ്വദേശിയായ അബ്ദു സലാം മരണപ്പെട്ടത്. 

അല്‍കോബാര്‍ സെന്‍ട്രല്‍ കമിറ്റി വൈസ് പ്രസിഡണ്ട് ഇക്ബാല്‍ ആനമങ്ങാട്,റിയാദ് പെരിന്തല്‍മണ്ണ കെ.എം സി സി  സെക്രട്ടറി  റഷീദ് വാരിക്കോടന്‍, മേലാറ്റൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹികളായ മുസമ്മില്‍ ഖാന്‍, മുസ്തഫ  പാതിരാമണ്ണ, മുഹമ്മദാലി പാതിരാമണ്ണ, മുജീബ്  ഫൈസി, മുഹമ്മദാലി ആനമങ്ങാട്,ഇല്യാസ് പടിഞ്ഞാറേതില്‍ എന്നിവര്‍ സംബന്ധിച്ചു