യാദ്: കൊറോണ മഹാമാരിയുടെ ഭീഷണിക്കിടയിലും അതീവ ജാഗ്രതയോടെ സൗദിയിലുടനീളം ഈദ് പ്രാര്‍ത്ഥന നടന്നു. മക്കയിലെ ഹറമിലും മദീനയിലെ പ്രവാചകന്റെ വിശുദ്ധ പള്ളിയിലും സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലും ഈദ് അല്‍-അദാ പ്രാര്‍ത്ഥന നടത്തി.

മക്കയിലെ വിശുദ്ധ പള്ളിയില്‍, തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവ് കൂടിയായ മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലും അദ്ദേഹത്തിന്റെ സഹ ഗവര്‍ണര്‍ പ്രിന്‍സ് ബദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസും നിരവധി രാജകുമാരന്മാരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.
മദീനയിലെ പ്രവാചകന്റെ വിശുദ്ധ പള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ മദീന ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍, അദ്ദേഹത്തിന്റെ സഹ ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ ഖാലിദ് അല്‍ ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.

റിയാദില്‍, റിയാദ് മേഖല ഗവര്‍ണറായ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസും ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ നടന്ന ഈദ് അല്‍-അദ്ഹാ പ്രാര്‍ത്ഥനയില്‍ മറ്റു പ്രമുഖരും പങ്കെടുത്തു. സൗദി അറേബ്യയിലെ മറ്റ് പ്രദേശങ്ങളിലെ പള്ളികളിലും ഈദ് പ്രാര്‍ത്ഥന നടന്നു.
സല്‍മാന്‍ രാജാവ് ഈദ് അല്‍-അദ്ഹാ ആശംസകള്‍ നേരുന്നു, സൗദി ഹജജ് നടപടിയെ പിന്തുണച്ചതിന് മുസ്ലിം രാജ്യങ്ങളെ പ്രശംസിക്കുകയും ചെയ്തു. സൗദി പൗരന്മാര്‍, താമസക്കാര്‍, തീര്‍ഥാടകര്‍, ലോകത്തിലെ എല്ലാ മുസ്ലിംകള്‍ എന്നിവര്‍ക്കെല്ലാം സല്‍മാന്‍ രാജാവ് ഈദ് അല്‍-അദ്ഹ ആശംസകള്‍ അറിയിച്ചു.

സല്‍മാന്‍ രാജാവിന്റെ ചൊവ്വാഴ്ച ഈദിനോടുബന്ധിച്ച് രാജ്യത്തെ അഭിവാദ്യം ചെയ്തു. പ്രസംഗത്തില്‍ രാജാവ് സമാധാനത്തിനും കരുണയ്ക്കും അനുഗ്രഹത്തിനും വേണ്ടി അല്ലാഹുവിനോാട് പ്രാര്‍ത്ഥിച്ചു. ഈ വര്‍ഷത്തെ ഹജജ് നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ക്കും അവരെ സേവിക്കുന്ന എല്ലാവര്‍ക്കുമായും രാജാവ് പ്രാര്‍ത്ഥിച്ചു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൊവിഡ് -19 പാന്‍ഡെമികിനെതിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ മഹത്തായ വിജയത്തിന് അദ്ദേഹം അല്ലാഹുവിനോട് നന്ദി പറഞ്ഞു.

പൗരന്മാര്‍ക്കും താമസക്കാര്‍ക്കും 22 ദശലക്ഷത്തിലധികം ഡോസ് കോവിഡ് -19 വാക്സിന്‍ നല്‍കിക്കൊണ്ട് സമൂഹത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ രാജ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.