റിയാദ്: സൗദി അറേബ്യ രാജ്യത്തുടനീളമുള്ള 587 കേന്ദ്രങ്ങളിലൂടെ 41.5 ദശലക്ഷം കോവിഡ് -19 വാക്സിന്‍ ഷോട്ടുകള്‍ നല്‍കിയിട്ടുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.23.2 ദശലക്ഷം ആളുകള്‍ അതായത് ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ സവീകരിച്ചു കഴിഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു, അതേസമയം 18.2 അതായത് 55 ശതമാനത്തിലധികം ആളുകള്‍ക്ക് രണ്ടാമത്തെ ഡോസും ലഭിച്ചുകഴിഞ്ഞു.

വിദഗ്ധരുടെ കണക്കനുസരിച്ച്, ഒക്ടോബര്‍ ആദ്യത്തേടെ പ്രതിരോധശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, ജനസംഖ്യയുടെ 70 ശതമാനത്തിനെങ്കിലും കുത്തിവെയ്പ് പൂര്‍ത്തിയാക്കുവാനുള്ള പദ്ധതിയുമായാണ് രാജ്യം ശക്തമായി മുന്നോട്ടുപോകുന്നത്. പ്രതിദിനം നല്‍കുന്ന ഡോസുകളുടെ ശരാശരി എണ്ണം 3,65,000-ല്‍ എത്തിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം ചെറുക്കാന്‍, പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകള്‍ക്ക് പൊതുസ്ഥലലങ്ങളിലേക്കും പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രവേശനം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യം അടുത്തിടെ ഒരു കൂട്ടം പ്രതിരോധ നടപടികള്‍ അവതരിപ്പിച്ചു.