റിയാദ്: സൗദിയില്‍ ഇന്ന് 395 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,44,552 ആയി. 17 പേര്‍ ഇന്ന് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു.

ഇതിനോടകം 5281 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 417 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയരുടെ എണ്ണം 3,30,995 ആയി.

സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 8276 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 788 പേര്‍ അത്യാസന്ന നിലയിലുമാണ്. ഇന്ന് രോഗം കൂടുതല്‍  റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്- 85 പേരില്‍. യാമ്പു 42, റിയാദ് 37, മക്ക 32, ഹുഫൂഫ് 19, ജിദ്ദ 14, അല്‍മുബാറസ് 13 എന്നിങ്ങനെയാണ് കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ മറ്റ് സ്ഥലങ്ങള്‍.

content highlights:saudi arabia covid 19 update