ജിദ്ദ: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ 21,500 ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 6,800 നിയമ ലംഘങ്ങളാണ് റിയാദില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കിഴക്കന്‍ പ്രവിശ്യയില്‍ മൂവായിരം നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മക്ക പ്രവിശ്യയില്‍ 2,500 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മദീന പ്രവിശ്യയില്‍ 2,300 നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അല്‍ഖസീം മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത നിയമലംഘന കേസുകള്‍ 2,100 ആണ്. അല്‍-ജൗഫ് 1,100, വടക്കന്‍ അതിര്‍ത്തി പ്രദേശം 7,22, ഹായില്‍ 5,78, അസീര്‍ മേഖല 5,63, തബൂക്ക് മേഖല 5,62, ജിസാന്‍ മേഖല 4,61, ബാഹ മേഖല 4,02, നജ്റാന്‍ മേഖല 2,62 എന്നിങ്ങനെയാണ് മറ്റു മേഖലയിലെ കൊറോണ പ്രോട്ടോകോള്‍ ലംഘനങ്ങളുടെ കണക്കുകള്‍.

പ്രതിരോധ നടപടികള്‍ പിന്തുടരണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.