റിയാദ്: സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഇന്ന് 4193 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കോവിഡ് രോഗികളിടെ എണ്ണം 2,01,801 ആയി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 50 പേര്‍ കൂടി മരിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ മരിച്ചവരുടെ മൊത്തം എണ്ണം 1802 അയി.

ഇന്ന് 2945 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 140614 ആണ്. നിലവില്‍ ചികിത്സയിലുള്ളത് 59385 പേരാണ്. ഇവരില്‍ 2291 പേരുടെ നില ഗുരുതരവുമാണ്.

ദമ്മാം: 431, ഹുഫൂഫ്: 399, റിയാദ്: 383, തായിഫ്: 306, അല്‍മൊബാരിസ്: 279, മക്ക: 279, ജിദ്ദ: 169, ഖത്തീഫ്: 168, അല്‍ക്കോബാര്‍: 136, മറ്റ് സിറ്റികളില്‍ 100നു താഴേയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയിലെ വിവിധ സിറ്റികളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Saudi Arabia COVID-19 cases exceed 200000