റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്ന് സൗദി മീഡിയ അതോറിറ്റി അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു ഓഡിയോവിഷ്വല്‍ മീഡിയ ജനറല്‍ അതോറിറ്റി രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം നടത്തുമെന്ന് അറിയിച്ചത്.

സന്ദര്‍ശകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഗൈഡ് വിതരണം ചെയ്യുവാനും ആരോഗ്യ മന്ത്രാലയത്തിന്റെ 'കോവിഡ് 19' പ്രോട്ടോകോള്‍ സ്വീകരിക്കുവാനും രാജ്യത്തെ എല്ലാ സിനിമാ ഓപ്പറേറ്റര്‍ അധികൃതരോടും അതോറിറ്റി നിര്‍ദ്ദേശിച്ചു