ജിദ്ദ:കോഴിക്കോട് സ്വദേശി സൗദിയില്‍ ജോലി സ്ഥലത്ത് ടയര്‍ പൊട്ടിത്തെറിച്ച് മരിച്ചു. അല്‍ ഖുംറയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന കോഴിക്കോട് സിറ്റി കുണ്ടുങ്ങല്‍ സ്വദേശിയും ഇപ്പോള്‍ കല്ലായി മനാരിയില്‍ താമസിക്കുന്ന മുഹമ്മദ് റഫീഖ് (ഉപ്പുട്ടു മാളിയേക്കല്‍) ആണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജോലി സ്ഥലത്തായിരുന്നു അപകടം. 

പിതാവ്: കളരിക്കല്‍ ഉസ്മാന്‍, മാതാവ്: യു.എം സുലൈഖ, ഭാര്യ: ലൈല (ഉത്തജാരകം), മക്കള്‍: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹന്‍.