ജുബൈല്‍: കിഴക്കന്‍ പ്രവിശ്യയിലെ നഗരമായ ജുബൈലില്‍ 700 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ വനിതാ വാക്കിങ് ടീം. അബീര്‍ അല്‍-ദിയാല്‍ എന്ന സൗദി വനിതയാണ് ടീമിന് രൂപം നല്‍കിയത്.സ്ഥിരമായ നടത്തം കാരണം 70 ശതമാനം ടീം അംഗങ്ങളുടെയും ഭാരം നേരത്തെ ഉള്ളതിനെക്കാള്‍ കൂറക്കാനായതായാണ് റിപ്പോര്‍ട്ട്. അവരില്‍ 15 ശതമാനം പേര്‍ക്കും മുമ്പ് അനുഭവിച്ച ചില വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സുഖം പ്രാപിച്ചക്കാനായതായും റിപ്പോര്‍ട്ട് ചെയ്തു.

ബീച്ചുകളിലും സമീപ പ്രദേശങ്ങളിലും പാര്‍ക്കുകളിലും എല്ലാത്തരം കായിക പ്രവര്‍ത്തനങ്ങള്‍ക്കും ജുബൈലിന്റെ നഗര ഘടന നന്നായി രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന തന്റെ വ്യക്തിപരമായ വിശ്വാസമാണ് ടീം രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ടീമിന്റെ സ്ഥാപകന്‍ അബീര്‍ അല്‍-ദിയാല്‍ പറഞ്ഞു.കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആരോഗ്യ ബോധവല്‍ക്കരണത്തിനായി 100 ലധികം സംരംഭങ്ങള്‍ സംഘം സംഘടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.