റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തി ഒന്നാം വാര്‍ഷികം അതിവിപുലമായി ആഘോഷിച്ചു. ബഗള്ഫിലെ കിങ്ഡം ഓഡിറ്റോറിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് 'ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍-കേളിദിനം2022'  അരങ്ങേറിയത്. രാവേറെ നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ ആസ്വദിക്കുന്നതിന് റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പ്രവാസികളാണ് എത്തിച്ചേര്‍ന്നത്.കേളിയിലേയും കുടുംബവേദിയിലേയും അംഗങ്ങളും, കുട്ടികളും അവതരിപ്പിച്ച നിറപ്പകിട്ടാര്‍ന്ന എണ്‍പതോളം കലാപരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. പ്രവാസജീവിതത്തിലെ തിരക്കിനിടയിലും തങ്ങളുടെ സര്‍ഗ്ഗവാസനകള്‍ മികവോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചരിതാര്‍ത്ഥ്യത്തിലാണ് കേളി പ്രവര്‍ത്തകര്‍. 

കലകളുടെ ശാസ്ത്രീയമായ പരിശീലനങ്ങളോ പഠനങ്ങളോ നടത്താന്‍ സാധിക്കാതെ ജീവിതപ്രാരാബ്ദം പ്രവാസത്തിലേക്ക് മാറ്റിനടപെട്ട പ്രവാസികള്‍ക്ക് തങ്ങളുടെ കഴിവുകളെ പൊതുവേദിയില്‍ എത്തിക്കാന്‍ ഇത്തരത്തില്‍ ഒരവസരം ലഭിക്കുക എന്നത് സ്വപ്നതുല്യമെന്നാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. ഗാനങ്ങള്‍, നൃത്തങ്ങള്‍, നാടകങ്ങള്‍, ദൃശ്യാവിഷ്‌കാരങ്ങള്‍, കവിത, വടിപയറ്റ്, ഒപ്പന, സംഘനൃത്തം, നാടന്‍പാട്ട് തുടങ്ങി കാണികളുടെ മനംകുളിര്‍ക്കുന്ന ഒട്ടനവധി പരിപടികള്‍ വേദിയില്‍ അരങ്ങേറി. കേളിയുടെ 21 വര്‍ഷത്തെ ചരിത്രം വിളിച്ചോതുന്ന തരത്തില്‍ കവാടത്തില്‍ ഒരുക്കിയ ചിത്ര പ്രദര്‍ശനം വേറിട്ടൊരനുഭവമായി.

ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ദമ്മാം നവോദയ രക്ഷാധികാരി സമിതി അംഗം ഹനീഫ  മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷതയും, കേളി ജോയിന്റ് സെക്രട്ടറി ടി.ആര്‍.സുബ്രമണ്യന്‍ സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സംഘാടക സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായി, ഒ.ഐ.സി.സി സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, മാധ്യമ പ്രവര്‍ത്തകരായ സുലൈമാന്‍ ഊരകം-മലയാളം ന്യൂസ്, ജയന്‍ കൊടുങ്ങലൂര്‍-സത്യം ഓണ്‍ലൈന്‍, ഷംനാദ് കരുനാഗപ്പള്ളി-ജീവന്‍ ടിവി, ഷമീര്‍ ബാബു-കൈരളി ടിവി, ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍ മാര്‍ക്കറ്റിങ് മാനേജര്‍ റിയാസ് അലി, സിറ്റിഫ്‌ലവര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിബിന്‍, കോപ്‌ളാന്‍ പൈപ്  സെയില്‍സ് മാനേജര്‍ സിദ്ദീഖ് അഹമ്മദ്, അസാഫ് എം.ഡി. അബ്ദുള്ള അല്‍ അസാരി, പ്രസാദ് വഞ്ചിപുര, എംകെ ഫുഡ് മാനേജിങ് ഡയരക്ടര്‍ ബാബു, നിറപറ എം.ഡി. അന്‍വര്‍ (ബാബു), ലൂഹ ഗ്രൂപ്പ് എം.ഡി. ബഷീര്‍ മുസ്ല്യാരകത്ത്, ടര്‍ഫിന്‍ ബഷീര്‍, ജെസ്‌കോ പൈപ്പ് മാനേജര്‍ ബാബു വഞ്ചിപുര, അറബ്കോ എം.ഡി. രാമചന്ദ്രന്‍, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, സതീഷ് കുമാര്‍, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍,ആക്ടിങ് ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ്, ആക്ടിങ് സെക്രട്ടറി സജിന സിജിന്‍, ട്രഷറര്‍ ശ്രീഷാ സുകേഷ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍  ഷമീര്‍ കുന്നുമ്മല്‍ നന്ദി പറഞ്ഞു. വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്കും റണ്ണേഴ്സപ്പിനുമുള്ള ട്രോഫികളും സാംസ്‌കാരിക സമ്മേളനത്തില്‍ വിതരണം ചെയ്തു. 

ചിത്രപദര്‍ശനം-സുകേഷ്‌കുമാര്‍, പബ്ലിസിറ്റി & പ്രോഗ്രാം-സിജിന്‍ കൂവള്ളൂര്‍, പ്രോഗ്രാം-സജിത്ത് മലാസ്, സാമ്പത്തികം-സുനില്‍ സുകുമാരന്‍, ഭക്ഷണം-പ്രദീപ് രാജ്, സ്റ്റേഷനറി-റഫീഖ് ചാലിയം, ഗതാഗതം-ബാലകൃഷ്ണന്‍,  വളണ്ടിയര്‍ ക്യാപ്റ്റന്‍-ഹുസൈന്‍ മണക്കടവ്, ലൈറ്റ് ആന്‍ഡ് സൗണ്ട്-നസീര്‍ മുള്ളൂര്‍കര, സ്റ്റേജ് ആന്‍ഡ് ഡക്കറേഷന്‍-റിയാസ് പള്ളാട്ട് എന്നിവര്‍ ആഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും കേളി ഇരുപത്തിയൊന്നാം വാര്‍ഷികത്തിന്റെ ഉപഹാരം വിതരണം ചെയ്തു. റിയാദ് വോക് & റോക്കസ്  ടീം ഒരുക്കിയ  ഗാനമേള ആഘോഷ സമാപനത്തിന് കൊഴുപ്പേകി.