റിയാദ്: സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്ത്യന്‍ എംബസിക്കു കീഴലുള്ളതുപോലെയുള്ള ഇന്റര്‍നാഷണല്‍, വിദേശ സ്‌കുളുകള്‍ക്കുമെല്ലാം ഈ മാസം 23 മുതലായിരിക്കും ഓഫ് ലൈന്‍ ക്ളാസുകള്‍.

സൗദി വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ സംയുക്തമായാണ് തീരുമാനം കൈകൊണ്ടത്. രണ്ട് മന്ത്രാലയങ്ങളും ഇത്സംബന്ധമായി വിശദമായ ചര്‍ച്ചകള്‍ നടത്തി അതുകൊണ്ട്തന്നെ 23ാം തീയതി മുതല്‍ വിദ്യാര്‍്ഥികളെല്ലാം സ്‌കൂളില്‍ ഹാജരാകണം.

അതേസമയം ആരോഗ്യ കാരണങ്ങളാല്‍ സ്‌കൂളില്‍ ഹാജരാകുവാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടത്താം. നേരത്തെ കൊവിഡ് പശ്ചാത്തലത്തില്‍ 12 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ഹാജരാവേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. 

സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്ത്യന്‍ എംബസിക്കു കീഴലുള്ളതുപോലെയുള്ള ഇന്റര്‍നാഷണല്‍, വിദേശ സ്‌കുളുകള്‍ക്കുമെല്ലാം ഈ മാസം 23 മുതലായിരിക്കും ഓഫ് ലൈന്‍ ക്ളാസുകള്‍ തുടങ്ങുക.