മദീന: പ്രവാചകന്റെയും അനുചരന്‍മാരുടെയും ഖബറിടങ്ങള്‍ സന്ദര്‍ശനം നടത്തുവാന്‍ പുരുഷന്മാര്‍ക്കു മാത്രം അനുമതി. വതിനകള്‍ക്ക് അനുമതി നല്‍കില്ല. ഹജജ്, ഉംറ മന്ത്രാലയമാണ് ഇത് സംബന്ധമായി അറിയിപ്പ് നല്‍കിയത്.ഇഅ്തമര്‍നാ ആപ്പ് വഴി ബുക്ക് ചെയ്ത പുരുഷന്മാര്‍ക്ക് പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താന്‍ അനുമതി ലഭിക്കും. എന്നാല്‍ സ്ത്രീകള്‍ക്ക്  ഖബറിടങ്ങളില്‍ സിയാറത്ത് നടത്താന്‍ അനുമതി ലഭിക്കില്ല. 

അതേസമയം സ്ത്രീകള്‍ക്ക് ഖബറിടമൊഴിച്ചുള്ള റൗളയുടെ മറ്റുഭാഗങ്ങളില്‍ അനുമതിയുണ്ടാകും. പെര്‍മിറ്റുമായി ബന്ധപ്പെട്ട കാര്യം ഹജജ്, ഉംറ മന്ത്രാലയമാണ് അറിയിച്ചത്.സിയാറത്ത് നടത്താനും റൗദയില്‍ നമസ്‌കരിക്കാനും 30 ദിവസത്തില്‍ കുറയാത്ത ഇടവേളകളിലാണ് അനുമതി നല്‍കുക. ഒരു തവണ സിയാറത്തും റൗദയില്‍ നമസ്‌കാരവും നിര്‍വഹിച്ചാല്‍ 30 ദിവസത്തിനുശേഷം വീണ്ടും അനുമതിക്കായി അപേക്ഷിക്കാനാകും.

അതേസമയം മദീനയിലെ മസ്ജിദുന്നബവിയില്‍ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി അനുമതി ആവശ്യമില്ല. എന്നാല്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും ഇഅ്തമര്‍നാ ആപ്പ് വഴിയാണ് അനുമതി തേടേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ പ്ളാറ്റ്ഫോമില്‍ വിവരങ്ങള്‍ നല്‍കിയാണ് ഇഅ്തമര്‍നാ ആപ്പ് വഴി അനുമതി തേടേണ്ടത്.