ദോഹ: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ ഇന്‍കാസ് കേന്ദ്ര വിദേശകാര്യ മന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിവേദനം നല്‍കി. 

പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയത് തികച്ചും അശാസ്ത്രീയമെന്ന് ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല പറഞ്ഞു.

പ്രവാസികളെ ഉപദ്രവിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. കോവിഡ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശാസ്ത്രീയ നടപടികളാണ് സ്വീകരിക്കേണ്ടത്. പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും ഖത്തര്‍ ഇന്‍കാസ് അറിയിച്ചു.