ദമ്മാം: ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ള വാക്സിന്‍ എടുത്ത് ചുരുങ്ങിയ അവധിയില്‍ നാട്ടില്‍ വരുന്ന പ്രവാസികളെ മാനസികമായി ദുരിതത്തിലാക്കുന്നതാണ് ഈ പുതിയ ക്വാറന്റൈന്‍ തീരുമാനമെന്ന് സൗദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി കുറ്റപ്പെടുത്തി. തീരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി,ആരോഗ്യമന്ത്രി എന്നിവര്‍ക്ക് കെഎംസിസി നിവേദനം നല്‍കി .

സാമൂഹിക അകലത്തിന്റെ കണിക പോലും പാലിക്കാത്ത പാര്‍ട്ടി പരിപാടികളിലും, ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ക്കില്ലാത്ത മഹാമാരി പ്രവാസികള്‍ക്ക് മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് കേന്ദ്ര, കേരള സര്‍ക്കാരുകള്‍ വ്യക്തമാക്കണം.

മുഹമ്മദ് കുട്ടി കോഡൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാഷണല്‍ സെക്രട്ടറി അബ്ദുല്‍ കാദര്‍ ചെങ്കള , അബ്ദുല്‍ കാദര്‍ മാസ്റ്റര്‍,അസീസ് എരുവാട്ടി ,സിദീഖ് പാണ്ടികശാല ,സലിം അരീക്കാട് ,സലിം പാണബ്ര ,കാദി മുഹമ്മദ് , നൗഷാദ് തിരുവനന്തപുരം,മുസ്താഖ് പേങ്ങാട് എന്നിവര്‍ സംബന്ധിച്ചു ആക്ടിങ് സെക്രട്ടറി മാമു നിസാര്‍ സ്വാഗതവും ഹമീദ് വടക്കാര നന്ദിയും പറിഞ്ഞു