ജിദ്ദ: സൗദിയില്‍ നേരത്തെ അംഗീകാരമില്ലാത്ത നാല് വാക്സിനുകള്‍ സ്വീകരിച്ച സന്ദര്‍ശന, ഹജജ്, ഉംറ വിസക്കാര്‍ക്ക് ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഇന്ത്യയുടെ കോവാക്സിന്‍, ചൈനയുടെ സ്സിനോവാക്, സിനോഫാം എന്നീ വാക്സിനുകളില്‍ ഏതെങ്കിലും ഒന്ന് ഫുള്‍ ഡോസ് സ്വീകരിച്ചവര്‍ക്കാണ് ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുക. 

ഈ മാസം 1-ാം തീയ്യതി മുതല്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നല്‍കുന്നുണ്ട്. എന്നാല്‍ നാലാമത്തെ റഷ്യന്‍ വാക്സിനായ സുപ്ട്നിക് ഫുള്‍ ഡോസ് സ്വീകരിച്ച വിസിറ്റ്, ഹജജ്, ഉംറ വിസക്കാര്‍ക്കു ജനുവരി 1 മുതലായിരിക്കും ഇമ്യൂണ്‍ സ്റ്റാറ്റസ് നല്‍കുക.

നേരത്തെ ആസ്ട്രാസെനക്ക-കോവിഷീല്‍ഡ്, ഫൈസര്‍, മോഡേണ ജോണ്‍സണ്‍ എന്നിവ സ്വീകരിച്ചവര്‍ക്കു ഇമ്യൂണ്‍ സ്റ്റാറ്റസ് നല്‍കിയിരുന്നു.

സൗദി അംഗീകരിക്കാത്ത വാക്സിനെടുത്ത് വരുന്നവര്‍ക്ക് സൗദിയില്‍ മൂന്ന് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണണ്‍ ക്വാറന്റെന്‍ നിര്‍ബന്ധമാണ്. പിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാണ്.