അല്‍കോബാര്‍: പ്രവാസികളെ ചേര്‍ത്തു പിടിച്ച് കെ എം സി സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2021 വര്‍ഷ അംഗമായിരിക്കെ  കഴിഞ്ഞ ഓഗസ്റ്റില്‍ മരണപ്പെട്ട നോര്‍ത്ത്  പറവൂര്‍  കോട്ടുവള്ളി കൈതാരം കടപ്പിള്ളിപറമ്പില്‍ (തൊമ്മന്‍കണ്ടത്തില്‍) അഷ്‌റഫിന്റെ കുടുംബത്തിന് സൗദി കെ എം സി സി സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ സഹായധനം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി മതഭേതമന്യേ പ്രവാസത്തില്‍ വെച്ച് കുടുംബ നാഥനെ നഷ്ടപ്പെടുന്ന  കുടുംബങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്ന സമൂഹ്യ സുരക്ഷാ പദ്ധതി കെഎംസിസി കാരുണ്യ വഴിയിലെ വേറിട്ട മാതൃകയാണെന്നും ഡിസംബര്‍ 15 വരെ നടക്കുന്ന 2022 വര്‍ഷത്തെ കാമ്പയിന്റെ ഭാഗമായി പ്രവാസികളുടെ പരസ്പര സഹായ ചേര്‍ത്ത് വയ്പില്‍ എല്ലാ പ്രവാസികളും പങ്ക് ചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഗ്ലോബല്‍ കെ എം സി സി എറണാകുളം ജില്ല പ്രസിഡന്റ് നാസര്‍ എടവനക്കാട് കെ.എം.സി സി നേതാക്കളായ മുസ്തഫ കമാല്‍, അബ്ദുല്‍ ജലീല്‍ ആലുവ (റിയാദ് കെ എം സി സി), പി എ റിയാദ് (ഷാര്‍ജ കെ എം സി സി), അജാസ്  ഇസ്മായില്‍ കൊടികുത്തിമല, കുവൈറ്റ് കെഎംസിസി  എറണാകുളം ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി കെ എസ് ത്വല്‍ഹത്  ചെങ്ങമനാട് പറവൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി കെ ഇസ്മയില്‍, ജനറല്‍ സെക്രട്ടറി കെ എ അബ്ദുല്‍ കരീം, ട്രഷറര്‍ ടി എ സിടീഖ്, എറണാകുളം ജില്ല പ്രവാസി ലീഗ് വൈസ് പ്രസിഡന്റ് അന്‍വര്‍ കൈതാരം, പറവൂര്‍ നഗരസഭ കൗണ്‍സിലര്‍ ടി എം അബ്ദുല്‍ സലാം, മുസ്ലിം ലീഗ് കോട്ടുവള്ളി പഞ്ചായത് പ്രസിഡന്റ് പി എ ബഷീര്‍, വി ബി അഷറഫ്, കെ ആര്‍ റെജി തുടങ്ങിയവര്‍ സംബന്ധിച്ചു.