റിയാദ്: ഡിസംബര്‍ 1 മുതല്‍ സൗദിയിലേക്ക് ഇന്ത്യയടക്കമുള്ള 6 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കി. സൗദി സിവില്‍ ഏവിയേഷനാണ് വിമാനക്കമ്പനികള്‍ക്കുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സൗദി സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് വിദേശത്തുനിന്നെടുത്ത വാക്സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കില്ല. വിദേശത്തുനിന്ന് വാക്സിനെടുത്താലും സൗദിയില്‍ 5 ദിവസം നിര്‍ബ്ധിത ക്വാറന്റീനില്‍ കഴിയണം.

സൗദിയില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിലവിലുണ്ട്. കൂടാതെ മുനിസിപ്പാലിറ്റി അംഗീകാരമുള്ള കെട്ടിടങ്ങളിലും ക്വാറന്റീന്‍ അനുമതിയുണ്ട്. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ ക്വാറന്റീന്‍ ഇല്ലാതെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനാകും. ഡിസംബര്‍ 1 ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് സൗദിയിലേക്ക് നേരിട്ട് പ്രവേശനാനുമതി ഉണ്ടാവുക.