ജിദ്ദ: നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജിദ്ദയില്‍ ബാച്ചിലേഴ്സ് താമസിക്കുന്ന താമസസ്ഥലങ്ങള്‍ ഒഴിപ്പിച്ചു. നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ അധികൃതര്‍ പൗരമാരോടും വിദേശികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജിദ്ദ നഗരത്തില്‍ വിവിധ ജില്ലകളിലുള്ള 90 ലേറെ ബാച്ചിലേഴ്സ് താമസസ്ഥലങ്ങളാണ് ബന്ധപ്പെട്ട അധികൃതര്‍ ഒഴിപ്പിച്ചത്. 

കൂട്ടത്തോടെ കഴിഞ്ഞിരുന്ന കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്. വിവിധ നിയമ ലംഘനങ്ങളുമട പശ്ചാത്തലത്തിലാണ് ഒഴിപ്പിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്. നിയമ ലംഘത്തിന്റെ പേരില്‍ കെട്ടിട ഉടമകള്‍ക്ക് പിഴയിട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ 550 ലധികം പരിശോധനകള്‍ക്കാണ് ജിദ്ദ നഗരസഭ മേല്‍നോട്ടംവഹിച്ചത്.

നഗരസഭയുടെ പരിശോധനയില്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുകയുണ്ടായി. ശരീര ഊഷ്മാവ് പരിശോധന, അണുനശീകരണം തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുണ്ടായി.

നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ എത്രയും വേഗം അടക്കണമെന്ന് ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു. ലൈസന്‍സില്ലാത്ത പാര്‍പ്പിട കേന്ദ്രങ്ങള്‍ ഉടനടി ഒഴിയണമെന്നും നഗരസഭ ആവശ്യപ്പെട്ടു. ബാച്ചിലേഴ്സ് കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെ നിയമ ലംഘനങ്ങള്‍ 940 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യുവാനും ജിദ്ദ നഗരസഭ നിര്‍ദ്ദേശിച്ചു.