അല്‍കോബാര്‍:അല്‍കോബാര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി റഫാ ക്ലിനിക്കുമായി സഹകരിച്ചു പുറത്തിറക്കുന്ന 2022 വാര്‍ഷിക കലണ്ടര്‍ റഫാ ജ്‌ലിനിക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സൗദി കെ.എം.സി.സി ഓഡിറ്റര്‍ യു എ റഹീം നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയേറ്റ് അംഗം സുലൈമാന്‍ കൂലെരിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

റഫ ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ് കത്തറമ്മല്‍,ഫൈസല്‍,നാസര്‍ ചാലിയം  കൊടുമ,ഹബീബ് പൊയില്‍തൊടി,അജമ്ല് മദനി വാണിമേല്‍,മുഹമ്മദ് പുതുക്കുടി,അന്‍വര്‍ ഷാഫി വളാഞ്ചേരി,ബീരാന്‍ ചേറൂര്‍,,മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി,അബ്ദു റഹ്മാന്‍ ഉളിയില്‍,ഷാജഹാന്‍ പുള്ളിപ്പറമ്പ്,അഷ്റഫ് കോഴിക്കോട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു