ജിദ്ദ :പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട കല്ലേലി മുളന്തറ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന തുളസി എന്ന വിധവയ്ക്ക് ജിദ്ദയിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ 'പത്തനംതിട്ട ജില്ലാ സംഗമം, ജിദ്ദ' (പി.ജെ.എസ്സ് ) നേതൃത്വത്തില്‍  പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈസ്‌കൂള്‍ 1989-90 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനത്തിന്റെ താക്കോല്‍ ദാനം നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി സോമരാജന്‍ നിര്‍വഹിച്ചു. 

ഇടിഞ്ഞു വീഴാറായ വീട്ടില്‍ കഴിഞ്ഞിരുന്ന തുളസിയ്ക്ക് മറ്റാരുടെയും സഹായ മില്ലാത്ത സാഹചര്യത്തില്‍ സ്വന്തം നാട്ടുകാരനും പിജെസ്  വെല്‍ഫെയര്‍ കമ്മറ്റി അംഗവുമായ മാത്യു തോമസിനെ സമീപിക്കുകയും തുടര്‍ന്ന് പിജെസ് ആ ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു.മാത്യു തോമസ്, സന്തോഷ് കടമ്മനിട്ട എന്നിവരുടെ മേല്‍ നോട്ടത്തോടൊപ്പം,  ഭാരവാഹികളായ പ്രസിഡന്റ്  ജയന്‍ നായര്‍പ്രക്കാനം, അലി തേക്കുതോട്, ജോസഫ് വറുഗീസ് വടശേരിക്കര, അയൂബ്ഖാന്‍ പന്തളം, സന്തോഷ് കെ ജോണ്‍, മനോജ്മാത്യു അടൂര്‍ തുടങ്ങിയവര്‍ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി.