ജിദ്ദ: നേരത്തെ സൗദി അധികൃതര്‍ പ്രഖ്യാപിച്ചതുപോലെ വിദേശികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമ കുറഞ്ഞത് മൂന്ന് മാസത്തേക്ക് പുതുക്കി തുടങ്ങി. ഇന്ന് മുതലാണ് ഇത്തരത്തില്‍ വിസ പുതുക്കി തുടങ്ങിയത്. സൗദി ലേബര്‍ വിഭാഗത്തിന്റെ വെബ് പോര്‍ട്ടലില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

മുമ്പ് ഒരു വര്‍ഷത്തേക്കൊ അതല്ലെങ്കില്‍ രണ്ട് വര്‍ഷത്തേക്കോ ആയിരുന്നു ഇഖാമ പുതുക്കിയിരുന്നത്. ഇന്ന് മുതല്‍ ഇത് മൂന്ന്, ആറ്, ഒമ്പത് മാസം,  ഒരു വര്‍ഷം എന്നിങ്ങനെ ആവശ്യാനുസരണം ഇഖാമ പുതുക്കാനാകും. ഇത്സംബ്ധമായി അധികൃതര്‍ നേരത്തെ പ്രഖ്യാപം നടത്തിയിരുന്നു.

ഇത്തരത്തില്‍ വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇഖാമ പുതുക്കാനുള്ള സൗകര്യത്തിന്റെ മുന്നോടിയായി പാസ്പോര്‍ട്ട് വിഭാഗത്തില്‍ ഇഖാമ ഫീസും ലെവിയും തവണയായി അടക്കുവാുള്ള സൗകര്യം മൂന്നാഴ്ച മുമ്പേ ബാങ്കുകള്‍ സൗകര്യപ്പെടുത്തിയിരുന്നു.