ദമാം: ദമാമിലെ സാമൂഹ്യ ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ജാഫര്‍ മങ്കര പതിനേഴ് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു.ദമാമിലെ പ്രമുഖ ഫുഡ് റിട്ടെയില്‍ ഗ്രൂപ്പായ  സുംഫല ജീവനക്കാരനാ. കണ്ണൂര്‍ ജില്ല കെ.എം.സി.സി പ്രവര്‍ത്തക സമിതിയംഗം,തളിപ്പറമ്പ് സി.എച്ച് സെന്റര്‍ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കണ്ണൂര്‍ തളിപ്പറമ്പ് മങ്കര സ്വദേശിയയായ ജാഫറിനു ജില്ലാ കെഎംസിസി ദമാമില്‍ യാത്രയപ്പ് നല്‍കി,സ്‌നേഹോപഹാരം കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി സെക്രട്ടറി അബ്ദുല്‍ അസീസ് എരുവാട്ടി കൈമാറി ഫൈസല്‍ ഇരിക്കൂര്‍, മുസ്തഫ കുറ്റ്യേരി,  അലി ഊരകം  ഉമ്മര്‍ പറോളി, അബ്ദു റഹ്‌മാന്‍ ഉളിയില്‍, റഹ്‌മാന്‍ ബത്താലി ഷംശാദ് മുറാദ്, മുഹമ്മദ് ഷാന്‍ അഷ്രഫ് കുറുമാത്തൂര്‍, ഹബീബ്  പിടി  എന്നിവര്‍ സംബന്ധിച്ചു.