മക്ക: മക്കയിലെ വിശുദ്ധ ഹറമിലേക്കും പുറത്തേക്കുമുള്ള വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കുന്നതിന് ഹറമിന്റെ 51 വാതിലുകള്‍ കൂടി തുറന്നുകൊടുക്കുന്നതായി ഹറമിന്‍േറയും പ്രവാചക പള്ളിയുടെയും കാര്യാലയ സമിതി അറിയിച്ചു.ആവശ്യാനുസരണം തുറക്കുന്ന ഹറമിന്റെ എല്ലാ വാതിലുകളിലും ഡോര്‍ മാനേജ്മെന്റ് മേല്‍നോട്ടം വഹിക്കും. ലഗേജ്, ഭക്ഷണങ്ങള്‍, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയുമായി പ്രവേശിക്കുന്നത് തടയും. ഇതിനായി വാതിലുകളില്‍ നിരീക്ഷണ സംവിധാനം സജജമാക്കിയിട്ടുണ്ടെന്നും ഹറം കാര്യാലയ സമിതി അറിയിച്ചു.

ഹറമിലേക്ക് പ്രവേശിക്കുന്നവരേയും തിരികെ പോകുന്നവരേയും സഹായിക്കാനും നീക്കം സുഗകമാക്കാനും ഹറമിന്റെ വാതിലുകളില്‍ പേരുകളും നമ്പറുകളും ഉണ്ടെന്ന് ഹറം കാര്യാലയം കൂട്ടിചേര്‍ത്തു.ഹറമിലേക്കുള്ള വിശ്വാസികളില്‍ അനാരോഗ്യം മൂലം പ്രയാസം നേരിടുന്നവരെ സഹായിക്കുവാന്‍ സൗദി റെഡ് ക്രസന്റ് സൊസൈറ്റിയുമായി ഏകോപിപ്പിച്ച് കവാടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജജമായ സംഘം പ്രവൃത്തിക്കുന്നുണ്ടെന്നും ഹറം കാര്യാലയം അറിയിച്ചു.