ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ പാന്തേഴ്സ് രക്ഷാധികാരികളിലൊരാളായ മുഹമ്മദ് മരക്കാര്‍ ഇ.പി ക്ക് ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് കരുവന്‍ തിരുത്തി സ്വദേശിയായ മരക്കാര്‍, രണ്ട് പതിറ്റാണ്ടോളമായി സൗദിയുടെ വിവിധ ഭാഗങ്ങളിലായി പ്രവാസ ജീവിതം നയിച്ച് പോരുകയായിരുന്നു.

പത്ത് വര്‍ഷത്തോളമായി സൗദിയിലെ പ്രശസ്ത കമ്പനിയായ ആക്സ്യൂം ടെലികോമിലാണ് ജോലി ചെയ്തിരുന്നത്.ഖാലിദ് ബിന്‍ വലീദ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ജിദ്ദ പാന്തേഴ്സ് ഭാരവാഹികള്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി.

കെ.എന്‍.എ ലത്തീഫ്, സമീര്‍ കുഞ്ഞു നീറാട്, അഷ്റഫ് ആലങ്ങാടന്‍, ഷാഹിദ് കളപ്പുറത്ത്, നൗഷാദ് ബാവ, ഇര്‍ഷാദ് കളത്തിങ്ങല്‍, നിസാര്‍ നടുക്കര, നവാസ് സി പി, സമീര്‍ കളത്തിങ്ങല്‍, ഇംതാദ്, ജംഷീദ്, അബു ഊരകം തുടങ്ങിയവര്‍ സംബനദധിച്ചു.