അല്‍കോബാര്‍: സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി 2022 വര്‍ഷത്തെ പ്രചാരണ ക്യാമ്പയിന് തുടക്കമായി. കിഴക്കന്‍ പ്രവിശ്യാ കെ.എം.സി സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, ട്രഷറര്‍ നജീബ് ചീക്കിലോട്, ഭാരവാഹികളായ ഹബീബ് പൊയില്‍തൊടി, ഫൈസല്‍ കൊടുമ, ആസിഫ് മേലങ്ങാടി, എരിയാ കമ്മിറ്റി നേതാക്കളായ മൊയ്തുണ്ണി പാലപ്പെട്ടി, ജുനൈദ് കാഞ്ഞങ്ങാട്, അന്‍വര്‍ ഷാഫി വളാഞ്ചേരി, ലുബൈദ് ഒളവണ്ണ, ശറഫുദ്ധീന്‍ വെട്ടം, സൈനുദ്ധീന്‍ തിരൂര്‍, ഷമീര്‍ ബാലുശ്ശേരി, അനസ് പകര, അബ്ദുന്നാസര്‍ ദാരിമി കമ്പില്‍, മുഹമ്മദ് പുതുക്കുടി എന്നിവര്‍ സംബന്ധിച്ചു.
  
ഒന്‍പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി നിലവിലുള്ള അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനും പുതുതായി സുരക്ഷാ പദ്ധതിയില്‍ അംഗമാകാനും കോര്‍ഡിനേറ്റര്‍മാരായ ആസിഫ് മേലങ്ങാടി  0551491563, അന്‍വര്‍ ഷാഫി 0553072473 (അക്രബിയ്യ),  ലുബൈദ്  ഒളവണ്ണ  0539192928 (ദഹ്റാന്‍- ദോഹ), തൗഫീഖ് താനാളൂര്‍  0563505692 (റാക്ക), അബ്ദുള്‍ നാസര്‍ ദാരിമി 055 253 9364,(കോബാര്‍ ജനുബിയ-സുബൈയ്ക്ക) ജുനൈദ് കാഞ്ഞങ്ങാട്  055 733 9601  (കോബാര്‍ ടൗണ്‍ ഷമാലിയ) എന്നിവര്‍ മുഖേന അപേക്ഷിക്കാം.