ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സഹപ്രവര്‍ത്തകര്‍ക്ക് ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നല്‍കി. പ്രവര്‍ത്തനങ്ങളിലൂടെ  കെ.എം.സി.സിയോടൊപ്പം മുഴവന്‍ സമയവും കര്‍മ്മ പഥത്തില്‍ നില കൊള്ളുകയും ജിദ്ദയിലെ സാമൂഹിക കല വേദികളിലും സജീവ സാന്നിധ്യവുമായിരുന്ന മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി, പി.വി മുഹമ്മദ്, ഡോ അബ്ദുറഹ്‌മാന്‍ വി.ടി എന്നിവര്‍ക്കാണ് യാത്രയപ്പ് നല്‍കിയത്.

ഷറഫിയ സ്പൈസ് മലബാര്‍ ഹോട്ടലില്‍ നടന്ന പരിപാടി പ്രസിഡന്റ് മുഹമ്മദ് യാസിദ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ ഉനൈസ് വലിയ പീടിയേക്കല്‍, ഇല്യാസ് കല്ലിങ്ങല്‍, ഷാഫി, മുസ്തഫ പി.വി, ഡോ സാജിദ് എന്നിവര്‍ സംസാരിച്ചു. ജന സെക്രട്ടറി ഷമീം വെള്ളാടത്ത് സ്വഗതവും റിയാസ് വെട്ടം നന്ദിയും പറഞ്ഞു.