ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യലെ വിവിധ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇസ്‌ലാം ഗുണകാംക്ഷയാണ് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്‍ ഒക്ടോബര്‍ പതിനഞ്ച് മുതല്‍ ജനുവരി പതിനഞ്ച് വരെ നടക്കും. കാമ്പയിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം വനിതാ, യുവജന, വിദ്യാര്‍ഥി സമ്മേളനം, പ്രൊഫഷണല്‍ കോണ്‍ഫറന്‍സ്, ടേബിള്‍ ടോക്ക്, അല്‍ബസ്വീറ വൈജ്ഞാനിക സംഗമം, മദ്രസ സര്‍ഗ്ഗ സംഗമം തുടങ്ങി വിവിധ പരിപാടികള്‍ കാമ്പയിനോടനുബന്ധിച്ചു നടക്കും. ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണാ ജനകമായ പ്രചാരണങ്ങള്‍ നടക്കുന്ന വര്‍ത്തമാന കാലത്ത് ഇസ്‌ലാമിന്റെ സമാധാന സന്ദേശം ബഹുജനങ്ങളിലെത്തിക്കുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമാക്കുന്നത്.

ഉദ്ഘാടന സമ്മേളനം ഒക്ടോബര്‍ 15 വെള്ളി സൗദി സമയം ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെ സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡണ്ടും പ്രമുഖ  വാഗ്മിയുമായ ഹുസൈന്‍ സലഫി ഉദ്ഘാടനം നിര്‍വ്വഹിക്കും. ദമാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല അല്‍മദീനി, റഫീഖ് സലഫി ബുറൈദ, അര്‍ഷദ് ബിന്‍ ഹംസ ജുബൈല്‍, സമീര്‍ മുണ്ടേരി, അബ്ദു സുബ്ഹാന്‍ സ്വലാഹി പറവണ്ണ എന്നിവര്‍ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിക്കും. 

കാമ്പയിന്റെ നടത്തിപ്പിന് വേണ്ടി ബിവി സക്കരിയ്യ (ചെയര്‍മാന്‍) അര്‍ഷദ് ബിന്‍ ഹംസ (ജന: കണ്‍വീനര്‍ ) അബ്ദുല്‍ മന്നാന്‍ ജുബൈല്‍, അലി അക്ബര്‍ ദമ്മാം, മുഹമ്മദ് അസ്ഹര്‍ അല്‍കോബാര്‍ (കണ്‍വീനര്‍മാര്‍) സിയാദ് ആലപ്പുഴ നൗഷാദ് ഖാസിം തൊളിക്കോട്, അബ്ദുല്‍ ഖാദര്‍ ബറാമി,അനസ് വെമ്പായം ( പ്രോഗ്രാം) ഫൈസല്‍ കൈതയില്‍, യൂസുഫ് ശരീഫ്, ഡോ അബ്ദുല്‍ മാലിക്ക്, ജാഗിര്‍ അന്‍വര്‍, അബ്ദുല്‍ ഖാദിര്‍ മൂന്ന്പീടിക (ദഅവാ) അലിയാര്‍ വടാട്ടുപാറ,സാജിദ്,അബ്ദുല്‍ സത്താര്‍ (പബ്ലിസിറ്റി) സിറാജ് ആലുവ (മീഡിയ) നസീര്‍, ഷിയാസ് ചെമ്മാട്, ഫവാസ്(ഐ.ടി) ഫാത്വിമ, മുഹ്‌സിന, ഹസീബ ടീച്ചര്‍, ഗനീമ (ഫാമിലി കോര്‍ഡിനേഷന്‍) ബഷീര്‍ തലയോലപ്പറമ്പ്, ലമീസ്, ജിഹാദ് തൊടികപ്പുലം, സാബിത്ത് (സ്റ്റുഡന്റസ് വിംഗ്) ആസാദ്, സുഹൈര്‍ മാറഞ്ചേരി, ഉസ്മാന്‍ കൊടുവള്ളി(മദ്രസ വിംഗ്) എന്നിവരടങ്ങിയ വിപുലമായ  സ്വാഗത സംഘം രൂപീകരിച്ചു.