ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്സ് ) ഷാജി ഗോവിന്ദ് ഒന്നാം വാര്‍ഷിക അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഷാജിയുടെ വേര്‍പാട് ജിദ്ദ മലയാളി സമൂഹത്തിന് നികത്താന്‍ പറ്റാത്ത വിടവാണ് ഉണ്ടാക്കിയതെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈനായി നടന്ന യോഗം പ്രസിഡന്റ് ജയന്‍ നായര്‍ പ്രക്കാനം നിയന്ത്രിച്ചു.

വിവിധ സാമൂഹിക, സംസ്‌കാരിക സംഘടനകളെ പ്രതിനിതീകരിച്ചു ഷിബു തിരുവനന്തപുരം, സക്കീര്‍ ഹുസൈന്‍ എടവണ്ണ, സിറാജ്, നസീര്‍ വാവ കുഞ്ഞു, ശങ്കര്‍ ഉണ്ണി ഇളങ്കൂര്‍ യാമ്പു, മജീദ് നഹ, അഷ്റഫ് വടക്കേകാട്, നവാസ് ബീമാ പള്ളി, ഉണ്ണി തെക്കെടത്തു, ബഷീര്‍ പരിത്തിക്കുന്നന്‍, അയൂബ് ഖാന്‍ പന്തളം, സന്തോഷ് കെ ജോണ്‍, അലി തേക്ക്തോട്, ജോസഫ് വര്‍ഗ്ഗീസ് വടശേരിക്കര, മനോജ് മാത്യു അടൂര്‍, വര്‍ഗീസ് ഡാനിയല്‍, നൗഷാദ് അടൂര്‍, വിലാസ് അടൂര്‍, മുജീബ് മുത്തേടത്ത്, ശശി നായര്‍, ജോണ്‍സണ്‍, എ ബി ചെറിയാന്‍ മാത്തൂര്‍, സിദ്ധീക്ക് അലി, അന്‍സാര്‍, സുശീല ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. നാട്ടില്‍ നിന്ന് ഷാജിയുടെ കുടുംബവും ഓണ്‍ലൈവഴി പങ്കെടുത്തു.