ദമ്മാം: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂരിലെ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും സംസ്ഥാന മുസ്ലീം ലീഗിന്റെ വൈസ് പ്രസിഡന്റുമായിരുന്ന  വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വേര്‍പാടില്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി അനുശോചന  യോഗവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. മത സാമൂഹിക ജീവകാരുണ്യ രംഗത്ത്  സാധാരണക്കാര്‍ക്കൊപ്പം നടന്ന ജനകീയ നേതാവിനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ കേരളീയ പൊതു രംഗത്തിന് നഷ്ടമായതെന്ന് അനുശോചന സംഗമം അഭിപ്രായപ്പെട്ടു.

പ്രവിശ്യാ  കെഎംസിസി വൈസ് പ്രസിഡണ്ട് അഷ്റഫ് ഗസാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സൗദി കെഎംസിസി ദേശീയ സെക്രട്ടേറിയേറ്റ് അംഗം മാലിക്ക് മക്ബൂല്‍ ആലുങ്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി.അബ്ദുറഹ്മാന്‍ അറക്കല്‍ മൗലവി,കണ്ണൂര്‍ ജില്ലാ കെ.എംസി.സി ഭാരവാഹികളായ അഷറഫ് കുമരത്തൂര്‍,ഹബീബ്,ഹമീദ് വടകര എന്നിവര്‍ സംസാരിച്ചു.ബഷീര്‍ ബാഖവി ഖിറാഅത്ത് നടത്തി.ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും മാമു നിസാര്‍ കോടമ്പുഴ നന്ദിയും പറഞ്ഞു.കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ഭാരവാഹികളായ അബ്ദുല്‍ അസീസ് എരുവാട്ടി, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, സിദ്ധീഖ് പാണ്ടികശാല എന്നിവര്‍ നേതൃത്വം നല്‍കി