ദമ്മാം: മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവും, പാര്‍ട്ടി വേദികളിലെ പ്രഗല്‍ഭ പ്രാസംഗികനുമായിരുന്ന പി.വി മുഹമ്മദ് അരീക്കോടിന്റെ നിര്യാണത്തില്‍ ദമ്മാം-ഏറനാട് മണ്ഡലം കെഎംസിസി അനുശോചിച്ചു.പ്രഭാഷണ കലയില്‍ തന്റെ ഏറനാടന്‍ ശൈലികൊണ്ട്  നീണ്ട ആറു പതിറ്റാണ്ട് പൊതു രംഗത്ത് സംസ്ഥാന തലത്തില്‍ ശ്രദ്ധേയനായ പിവി, നാടിന്റെ സാമൂഹിക, സാംസ്‌കാരിക, മത രംഗത്ത് അര്‍പ്പിച്ച  സംഭാവനകള്‍ അതുല്യമാണെന്നും അദ്ദേഹത്തിന്റെ വിയോഗം  നാടിനു തീരാ നഷ്ടമാണെന്ന് മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ തങ്ങള്‍ , സെക്രട്ടറി വഹീദുറഹ്മാന്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.