റിയാദ്: യമന്‍ ഹൂത്തി മലീഷ്യകള്‍ രാജ്യത്തിന്റെ തെക്ക് ഭാഗത്തേക്ക് വിക്ഷേപിച്ച ഏഴ് സായുധ ഡ്രോണുകള്‍ കൂടി സൗദി അറേബ്യന്‍ വ്യോമ പ്രതിരോധസേന നശിപ്പിച്ചു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയെ ഉദ്ധരിച്ച് സൗദി ദേശീയ ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

ഖമീസ് മുഷൈത്തിനെ ലക്ഷ്യമിട്ടുള്ള ഹൂത്തി ഡ്രോണ്‍ അറബ് സഖ്യസേന നേരത്തെ തടഞ്ഞതായി അല്‍-എഖ്ബാരിയ ടിവി റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര നിയമപ്രകാരം സാധാരണക്കാരെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യമനില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിന്റെ പിന്തുണക്കുന്ന സഖ്യസേന അറിയിച്ചു.

ഇറാന്‍ പിന്തുണയുള്ള ഹൂത്തി മലീഷ്യകള്‍ സൗദിക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്.