saudi arabiaഅല്‍ ഹസ: സൗദിയിലെ അല്‍ഹസയില്‍ മലയാളി കുത്തേറ്റു മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് മരിച്ചത്. പാല്‍ വിതരണ കമ്പനിയില്‍ വാന്‍ സെയില്‍സ് മാനായി ജോലിചെയ്തുവരികയായിരുന്നു.  

കൂടെ ജോലിചെയ്തിരുന്ന ഘാന സ്വദേശിയുമായി സനല്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം അല്‍ ഹസ മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ ഘാന സ്വദേശി ആശുപത്രിയില്‍ ചികിത്സയിലാണ്.