ജിദ്ദ: രജിസ്ട്രേഷന്‍ ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ ഹജജ് അനുമതിക്കായി ഇലക്ട്രോണിക് സംവിധാനത്തിലൂടെ സ്വദേശികളും രാജ്യത്തുള്ള വിദേശികളുമായ 4,50,000 ത്തിലധികംപേരുടെ അപേക്ഷകള്‍ ലഭിച്ചതായി സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഹജജ് കര്‍മ്മത്തിനു രജിസ്ട്രേഷന്‍ ചെയ്തവരില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ്. പുരുഷന്‍മാര്‍ 60 ശതമാനവും സ്ത്രീകള്‍ 40 ശതമാനവുമാണ് രജിസ്റ്റല്‍ ചെയ്തതെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

ഹിജ്റ വര്‍ഷം 1442 ലേക്കുള്ള (ഈ വര്‍ഷത്തെ) ഹജജ് കര്‍മ്മാനുഷ്ഠാനങ്ങള്‍ രാജ്യത്തിനകത്തുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിയതായി ഹജജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലോകത്ത് ഭീതീതമായി തുടരുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍  ഈവര്‍ഷത്തെ ഹജജ് കര്‍മ്മം മൊത്തം 60,000 തീര്‍ഥാടകര്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയതായും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.