മാര്‍ച്ചില്‍ വിവിധ രാജ്യക്കാരായ പ്രവാസികള്‍ നാടുകിലേക്കയച്ചത് 14 ബില്ല്യണ്‍ സൗദി റിയാലിന് തുല്ല്യമായ സംഖ്യ. റിയാദ്: സൗദി അറേബ്യയിലെ വിവിധ രാജ്യക്കാരായ പ്രവാസികളുടെ നാടുകളിലേക്കുള്ള വ്യക്തിഗത പണമയക്കല്‍ 2021 മാര്‍ച്ചില്‍ 15 ശതമാനം വര്‍ധിച്ച് 14.05 ബില്യണ്‍ സൗദി റിയാലില്‍ (3.75 ബില്യണ്‍ ഡോളര്‍) ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12.2 ബില്യണ്‍ സൗദി റിയാല്‍ (3.26 ബില്യണ്‍ ഡോളര്‍) ആയിരുന്നു.

സൗദി സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രതിമാസ ബുള്ളറ്റിന്‍ പ്രകാരം 2021 ഫെബ്രുവരിയില്‍ നിന്നും മാര്‍ച്ച് മാസത്തേക്ക് വിവിധ രാജ്യക്കാരായ പ്രവാസികള്‍ നാടുകളിലേക്കയച്ച പണത്തിന്റെ തോത് 24.3 ശതമാനം ഉയര്‍ന്നു. ഇത് ഏകദേശം 11.3 ബില്യണ്‍ സൗദി റിയാല്‍ (3.01 ബില്യണ്‍ ഡോളര്‍) ആണ്. ഈ വര്‍ഷം ആദ്യ പാദത്തില്‍ പ്രവാസികള്‍ അയച്ചത് 10.5 ശതമാനം ഉയര്‍ന്ന് 37.41 ബില്യണ്‍ (9.97 ബില്യണ്‍ ഡോളര്‍) ആയി. 2020 ആദ്യ പാദത്തില്‍ ഇത് സൗദി റിയാല്‍ 33.85 ബില്യണ്‍ (9.03 ബില്യണ്‍ ഡോളര്‍) ആയിരുന്നു.

2021 ന്റെ ആദ്യ പാദത്തില്‍ വിദേശങ്ങളിലേക്കുള്ള സൗദികളുടെ പണമയക്കല്‍ 11.6 ശതമാനം ഉയര്‍ന്ന് 84.87 ബില്ല്യണ്‍ സൗദി റിയാലില്‍ (3.96 ബില്യണ്‍ ഡോളര്‍) എത്തി. 2020 ഇതേ പാദത്തില്‍ ഇത് 13.32 ബില്യണ്‍ സൗദി റിയാല്‍ (3.55 ബില്യണ്‍ ഡോളര്‍) ആയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ സൗദികള്‍ വിദേശത്തേക്ക് അയച്ച തുക 6.5 ബില്യണ്‍ റിയാല്‍ (1.74 ബില്യണ്‍ ഡോളര്‍) ആയിരുന്നു. 2020 മാര്‍ച്ചില്‍ ഇത് 20.4 ബില്യണ്‍ സൗദി റിയാല്‍  (1.38 ബില്യണ്‍ ഡോളര്‍) ആയിരുന്നു. ഏകദേശം 26.4 ശതമാനം വര്‍ധനവാണ് കണക്കുകള്‍ കാണിക്കുന്നത്.