അല്‍കോബാര്‍: പൊതു പ്രവര്‍ത്തന മേഖലയില്‍ മൂന്നര പതിറ്റാണ്ട് കാലം നിറഞ്ഞു നിന്ന മലപ്പുറം ജില്ലാ കോണ്ഗ്രസ് പ്രസിഡണ്ടും നിലമ്പൂര്‍ നിയമസഭാ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ വിവി പ്രകാശിന്റെ വേര്‍പാടില്‍ അല്‍കോബാര്‍ കെ.എംസിസി കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

വിദ്യാര്‍ഥി യുവജന കാലം തൊട്ടു പൊതുപ്രവര്‍ത്തന രംഗത്ത് സംശുദ്ധ രാഷ്ട്രീയ ത്തിന്റെ ഉടമയായ വിവി പ്രകാശിന്റെ വേർപാട് കേരളീയ പൊതുസമൂഹത്തിനു നികത്താനാവാത്ത നഷ്ടമാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ധീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട്'എന്നിവര്‍ വ്യക്തമാക്കി.