റിയാദ്: 2020 വര്‍ഷത്തില്‍ 74,000 സൗദികള്‍ പ്രാദേശിക തൊഴില്‍ വിപണിയില്‍ ജോലിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. അതില്‍ 51,000 പേര്‍ സ്ത്രീകളാണ്. 

കഴിഞ്ഞ വര്‍ഷം തൊഴില്‍ വിപണിയിലെ 19 മേഖലകളില്‍ പ്രവേശിച്ച സൗദികളുടെ എണ്ണം 93,117 ആണ്. എന്നിരുന്നാലും ഈ ജോലിക്കാരില്‍ 19,350 പേര്‍ തൊഴില്‍ വിപണി വിട്ടു. അതേസമയം വിപണിയില്‍ തുടരുന്ന സൗദികളുടെ എണ്ണം 73,767 ആണ്.

വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറത്തുപോയത് 15,725 പുരുഷന്മാരും സ്ത്രീകളുമാണ്. കഴിഞ്ഞ വര്‍ഷം മൊത്തം 14,868 സൗദി പുരുഷന്മാരും സ്ത്രീകളും അഡ്മിനിസ്ട്രേറ്റീവ്, സപ്പോര്‍ട്ട് സേവന മേഖലയിലേക്ക് പ്രവേശിച്ചു.

പാര്‍പ്പിട, ഭക്ഷ്യ സേവന മേഖലയില്‍ ചേര്‍ന്ന സൗദികളുടെ എണ്ണം 13,249 ആണ്. പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഡിഫെന്‍സ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് മേഖലയിലുള്ളവരുടെ എണ്ണം 13,196 പേരാണ്. അതേസമയം 11,574 പേര്‍ വ്യവസായങ്ങളില്‍ ജോലി ചെയ്യുന്നു.

2020 ല്‍ സൃഷ്ടിച്ച തൊഴിലുകളില്‍ ഭൂരിഭാഗവും ജോലിയിലുള്ളത് സൗദി വനിതകളാണ്. 51,009 സ്ത്രീകള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചപ്പോള്‍ പുരുഷന്മാരുടെ എണ്ണം 22,758 ആണ്.
സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മേഖല അഡ്മിനിസ്ട്രേറ്റീവ്, സപ്പോര്‍ട്ട് സര്‍വീസ് മേഖലയാണ്. ജീവനക്കാരുടെ എണ്ണത്തില്‍ 10,284 സ്ത്രീകള്‍ വര്‍ദ്ധിച്ചു.

മൊത്ത - റീട്ടെയില്‍ വ്യാപാരം, വാഹനങ്ങളുടെ അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ 9,007 സ്ത്രീകള്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. 7,872 പേര്‍ നിര്‍മാണ മേഖലയിലും 6,662 സൗദി വനിതകളെ നിര്‍മാണ വ്യവസായ മേഖലയിലും നിയമിച്ചു.

10,475 പൗരന്മാരുള്ള പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഡിഫന്‍സ്, നിര്‍ബന്ധിത സാമൂഹിക ഇന്‍ഷുറന്‍സ് മേഖലയാണ് സൗദി പുരുഷന്മാര്‍ ജോലിക്കു ചേര്‍ന്ന ഏറ്റവും പ്രധാനപ്പെട്ട മേഖല. താഴേത്തട്ടിലുള്ള വ്യവസായ മേഖലയില്‍ 4,912 പേരും ഗതാഗതം, സംഭരണമേഖല എന്നിവയില്‍ 4,465 തൊഴിലവസരങ്ങളും 4,349 ജീവനക്കാര്‍ മാനുഷിക ആരോഗ്യ സാമൂഹിക സേവന മേഖലയും ജോലിയിലുണ്ട്.