ദമ്മാം: വിശുദ്ധ റമദാനില്‍ കിഴക്കന്‍ പ്രവിശ്യാ കെ എം.സി.സി പ്രവിശ്യയിലെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേന അർഹരായ പ്രവാസികള്‍ക്ക് വിശുദ്ധ റമദാന്‍ മാസാചരണത്തിന്റെ ഭാഗമായി 
ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. 

മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് കൈമാറിയ ഭക്ഷ്യ വസ്തുക്കളാണ് ഖഫ്ജി, ജുബൈല്‍, ഖത്തീഫ്, റഹീമ, അല്‍ ഹസ, ദമ്മാം, അല്‍കോബാര്‍, തുക്ബ  തുടങ്ങിയ വിവിധ കേന്ദ്ര  കമ്മിറ്റികളിലൂടെ വിതരണം ചെയ്തത്.

അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാലക്ക് കൈമാറി കിഴക്കന്‍ പ്രവിശ്യാ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു. പ്രവിശ്യാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, മാമു നിസാര്‍, സിറാജ് ആലുവ, മലബാര്‍ ഗോള്‍ഡ് റീജ്യണല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് മുഹമ്മദ് സിയാദ്, രാംദാസ് ഒടുങ്ങാട്ട് നെസ്റ്റോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.