ദമ്മാം: നിയമസഭാ തിരഞ്ഞടുപ്പ് അവലോകനം ചെയ്തുകൊണ്ട് ഗ്രേസ് ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 140 മണ്ഡലങ്ങളിലൂടെ എന്ന വിഷയത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തി ജില്ലാ തല ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ചയുടെ  സമാപനം  കുറിച്ച് ഗ്രേസ് ചാപ്റ്റര്‍   പ്രസിഡണ്ട് അമീര്‍ അലി കൊയിലാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന കണ്‍വെന്‍ഷന്‍ സൗദി കെഎംസിസി ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. 

അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേസ് നടത്തിയ സര്‍വേ ഫലം പുറത്തുവിട്ടു. ഇതുപ്രകാരം യുഡിഎഫ് 82 മുതല്‍ 95 വരെ സീറ്റു നേടും. എല്‍ഡിഎഫ് 44 മുതല്‍ 60 വരെ സീറ്റു നേടും. സംസ്ഥാനത്ത് 15 മുതല്‍ 20 വരെ അസംബ്ലി മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം നടക്കുമെന്നും എട്ടോളം മണ്ഡലങ്ങളില്‍ എന്‍ഡിഎ വോട്ടു വര്‍ദ്ധിപ്പിച്ചു രണ്ടാം സ്ഥാനത്ത് എത്തുമെങ്കിലും വിജയ സാധ്യത ഉറപ്പിക്കുന്ന ഒരു മണ്ഡലവും ഇല്ലെന്നും സര്‍വ്വേ പറയുന്നു. 

സമാപന ചര്‍ച്ചയില്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, യു എ റഹീം ജുബൈല്‍, മാമു നിസാര്‍, റഹ്മാന്‍ കാരയാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിവിധ ജില്ലകളെ കുറിച്ച് മുസ്ലിം ലീഗ് എറണാകുളം ജില്ലാ ആക്ടിംഗ് ജനറല്‍  സെക്രട്ടറി  ഹംസ പറക്കാട്ട്,അഡ്വ എ എ റസാഖ് ആലപ്പുഴ, തോമസ് തൈപ്പറമ്പില്‍, അമീന്‍ കളിയിക്കാവിള, ആഷിഖ് കൊല്ലം, നൗഷാദ് തിരുവനന്തപുരം , എ ആര്‍  സലാം   അമ്പലപ്പുഴ , സൈനുല്‍ ആബിദീന്‍ ഇടുക്കി , നിഷാദ് കുഞ്ഞു എറണാകുളം  , സാദിക്ക് കാദര്‍ ആലുവ ,  മുഹമ്മദലി പാഴൂര്‍,ഷാജി മോഹന്‍ , എ കെ ഹൈദരലി, നൗഷാദ് കെ എസ് പുരം,റാഫി അണ്ടത്തോട് , അനസ് പട്ടാമ്പി, ശ്യാം പ്രകാശ് പാലക്കാട്, ഹുസൈന്‍ വേങ്ങര,  ഒ പി ഹബീബ്  ബാലുശ്ശേരി,മുസ്തഫ കണ്ണൂര്‍, കാദര്‍  അണങ്കൂര്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ഇരിക്കൂര്‍ , മഹ്മൂദ് പൂക്കാട് എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു, ഗ്രേസ് ചാപ്റ്റര്‍  ജനറല്‍  സെക്രട്ടറി അസ്ലം കൊളക്കോടന്‍  സ്വാഗതവും ട്രഷറര്‍ സിറാജ് ആലുവ നന്ദിയും പറഞ്ഞു.