മക്ക: മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലയാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് മക്ക കെഎംസിസി എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അവരുടെ ആജ്ഞാനുവര്‍ത്തികളായ നിയമപാലകരും ചേര്‍ന്ന് മന്‍സൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്നത് അതീവ ഗൗരവമേറിയ വിഷയമാണെന്നും സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പ്രദേശത്തു വന്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുവാന്‍ ഇടവരുത്തുമെന്നും മക്ക കെഎംസിസി മുന്നറിയിപ്പ് നല്‍കി.

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. എത്രയുംപെട്ടെന്ന് മന്‍സൂര്‍ വധക്കേസ് സിബിഐക്ക് വിടണം. കേരളത്തിലേ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മക്ക കെഎംസിസി ആവശ്യപ്പെട്ടു.

പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ അധ്യക്ഷതവഹിച്ചു. നാസര്‍ കിന്‍സാറ ഉദ്ഘാടനം ചെയ്തു. മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, ഹാരിസ് പെരുവള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടുര്‍ സ്വഗതം പറഞ്ഞു.