ജിദ്ദ: ഒതായി ചാത്തല്ലൂര്‍ ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ (ഓ.സി.ജി.പി.എ) എന്ന പേരില്‍ പുതിയ സംഘടന നിലവില്‍വന്നു. സുല്‍ഫീക്കര്‍ ഒതായി (പ്രസിഡന്റ്), അസ്‌കര്‍ പള്ളിപറമ്പന്‍ (ജനറല്‍ സെക്രട്ടറി), ടി.പി.അഹമ്മദ് കുട്ടി (ട്രഷറര്‍) എന്നിവരാണ് പധാന ഭാരവാഹികള്‍. പി.വി.അഷ്റഫ് മുഖ്യരക്ഷാധികാരിയാണ്. പി.സി.അബ്ദുല്‍ ഗഫൂര്‍ ആക്ടിംഗ് പ്രസിഡണ്ടും വി.പി. നൗഷാദ് ആക്ടിങ് സെക്രട്ടറിയുമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ ഒതായി ചാത്തല്ലൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പ്രഥമ കൂട്ടായ്മയാണിത്. നേരത്തെ അസ്‌കര്‍ പള്ളിപ്പറമ്പന്‍ പ്രസിഡന്റും സജീര്‍ ഒതായി ജനറല്‍ സെക്രട്ടറി, കെ.പി.സുനീര്‍ ട്രഷററായി ആയികൊണ്ടും ഉണ്ടാക്കിയ 27 അംഗ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു ഭരണഘടന രൂപീകരിച്ച ശേഷം കഴിഞ്ഞ ദിവസനം നടന്ന തിരഞ്ഞെടുപ്പിലാണ് കമ്മറ്റി നിലവില്‍ വന്നത്. പി വി മുഹമ്മദ് അഷ്റഫ്, നൗഫല്‍ കാഞ്ഞിരാല, ഉബൈദ് ചെമ്പകത്ത് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രധാന ഭാരവാഹികള്‍ക്ക് പുറമെ വിവിധ സബ് കമ്മറ്റികളുടെ കൂടെ ഉത്തരവാദിത്വമുള്ള 15 അംഗ സഹഭാരവാഹികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. കെ.പി. സുനീര്‍, ഹബീബ് കാഞ്ഞിരാല, അമീര്‍ ഖാന്‍ കാഞ്ഞിരാല, പി. കെ. സജീര്‍, കെ.സി.മുജീബ്, നൗഫല്‍ ബാബു (കൊച്ചു) കാഞ്ഞിരാല എന്നിവരും പി.ഗഫൂര്‍, പി.കെ.യാക്കൂബ്, യു.യൂസുഫ് എന്നിവര്‍ അഡൈ്വസറി അംഗങ്ങളുമാണ്. ഇവരെ കൂടാതെ വിവിധ പരിഗണനകള്‍വെച്ച് മുന്‍പ്രവാസികളായ 4 പേരയും വിവിധ രാജ്യങ്ങളില്‍ നിന്ന് 7 അംഗങ്ങളെയും കൂടി നോമിനേറ്റ് ചെയ്തിട്ടുണ്ട്. അങ്ങിനെ 26 അംഗങ്ങളാണ് പുതിയ കമ്മിറ്റിയിലുള്ളത്.