ജിദ്ദ: 20 ദശലക്ഷത്തിലധികം ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. സൗദിയിലേക്ക് പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് മറയാക്കി കള്ളക്കടത്തിന് ശ്രമിച്ച മയക്കുമരുന്നു ഗുളികകളാണ് സുരക്ഷാ ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും ചര്‍ന്ന് പിടിച്ചെടുത്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ക്രിമിനല്‍ ശൃംഖലകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി നിരീക്ഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ജനറല്‍ കസ്റ്റംസ് അതോറിറ്റിയുമായി ചേര്‍ന്ന് ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 20 ദശലക്ഷത്തിലധികം ഗുളികകള്‍ പിടികൂടി കള്ളക്കടത്ത് പരാജയപ്പെടുത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍-നജീദി പറഞ്ഞു.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് സൗദി പൗരന്മാരും ആറ് പ്രവാസികളും ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇത്തരം കേസുകളില്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍ സ്വീകരിച്ചതായും മുഹമ്മദ് ബിന്‍ ഖാലിദ് അല്‍-നജീദി വ്യക്തമാക്കി.