ജിദ്ദ: സൗദി അറേബ്യയിലെ പൊതുപാര്‍ക്കുകളില്‍ ഭക്ഷണം പാകം ചെയ്യുന്നത് നിയമവിരുദ്ധമാക്കി. പുകവലി, ഹൂക്ക എന്നിവ ഇനി പൊതുപാര്‍ക്കുകളില്‍ പാടില്ല. ശൈത്യകാലത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പുതിയ മുന്നറിയിപ്പുകള്‍.

സൗദിയില്‍ അടുത്ത ആഴ്ച മുതല്‍ ശൈത്യകാലത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഇത്തരത്തിലുള്ള  മുന്നറിയിപ്പുകള്‍. അതു പ്രകാരം പുല്ലുവിരിച്ച പാര്‍ക്കുകളില്‍ തീ കൂട്ടിയുള്ള പാചകം നിയമവിരുദ്ധമാണ്. എന്നാല്‍ പാര്‍ക്കുകളില്‍ സജജമാക്കിയിട്ടുള്ള പ്രത്യേക ഇടങ്ങള്‍ ബാര്‍ബിക്യൂ പോലെയുള്ള പാചകങ്ങള്‍ക്ക് ഉപയോഗിക്കാം.

പൊതുപാര്‍ക്കുകളിലെ പുകവലിയും ഹൂക്കയും ഇനിമുതല്‍ പാടില്ല. ഇതിനായി പ്രത്യേകമായി സംവിധാനിച്ചിട്ടുള്ള ഇടങ്ങളില്‍ നിന്നു മാത്രമേ പുകവലിക്കാവൂ. കുട്ടികള്‍ക്കു മുന്നില്‍ ഹാനികരമാകും വിധം പുകപലിക്കുന്നതും ശിക്ഷാര്‍ഹമാണ്. സൗദിയിലെ പ്രധാന പാര്‍ക്കുകളിലെല്ലാം ശൈത്യവും അവധിയും കണക്കിലെടുത്ത് അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.